Saturday, January 16, 2010

സാമൂഹ്യഭാവനയുടെ മുസ്ലിം ദലിത് വിരുദ്ധത


ജെ.രഘു.

സമൂഹത്തെ വിഷലിപ്തമാക്കി ബ്രാഹ്മാണാധികാര നിര്‍മ്മിതികള്‍ക്കാണ് ഇവിടത്തെ പത്രമാധ്യമങ്ങളും രാഷ്ട്ര വ്യവഹാരങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരമായി മുസ്ലിം, ദലിത് വിരുദ്ധത മാധ്യമങ്ങളുടെയും ഭരണകൂട യുക്തികളുടെയും പൊതുസ്വഭാവമാവുന്നത് എന്തുകൊണ്ടാണ്? പത്രമാധ്യങ്ങളിലെ വിവാഹപരസ്യം ശ്രദ്ധിച്ചാല്‍ അതില്‍ ഒരു ഹിന്ദുയുവാവിനെയോ യുവതിയെയോ കാണാന്‍ സാധിക്കുകയില്ല. ഈഴവ, നായര്‍, പണിക്കര്‍, പുലയര്‍, കുറവ, പറയ തുടങ്ങിയ ജാതിപേരുകളാണ് വിവാഹന്വേഷണങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. സമൂഹത്തില്‍ വിഘടിതരായി ജീവിക്കുന്ന ഹിന്ദു ഐഡന്‍ഡിറ്റിയെ ഏകോപിപ്പിക്കുന്നതിനാണ് പൊതു നിര്‍മിതികള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. സവര്‍ണമൂല്യങ്ങളുടെ ആര്‍ഭാടപൂര്‍വ്വമായ പ്രഘോഷണങ്ങള്‍ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കുമ്പോഴാണ് ഹൈന്ദവത എന്ന ഏകാത്മക രൂപം നിലനില്‍ക്കുന്നത്. അതോടൊപ്പം ഒരു അപരനെ കൂടി ആവിശ്യമാണ് വിഘടിതരായി സമൂഹ്യജീവിതം നയിക്കുന്ന ജാതികളുടെ കൂടിച്ചേരലുകള്‍ നടക്കുന്നത് ഇത്തരം ഹൈന്ദവമായ പ്രചരണങ്ങളിലൂടെയാണ്. ശബരി മലയിലും പൊങ്കാലക്കും പോകുന്ന ദലിത് യുവാക്കള്‍ ഗുരുവായൂരില്‍ പോകുന്നില്ല അഹിന്ദു എന്ന കാറ്റഗറിയിലാണ് ഗുരുവായൂരില്‍ ദലിതര്‍ ഉള്‍പ്പെടുക. ഇന്ത്യയിലെ പ്രശ്സ്തമായ പലക്ഷേത്രങ്ങളുടെ പരിസരത്തിലൂടെയും ചെരിപ്പുധരിച്ച് നക്കാന്‍ ദലിതര്‍ക്ക് അവകാശമില്ല. പക്ഷെ ഇവരെ കൂടി ഹിന്ദു വിശ്വാസധാരയിലേക്ക് ചായ്വ് പുലര്‍ത്തുന്നവരാക്കാന്‍ അപരതയെ സൃഷ്ടിക്കുക എന്ന നാസിസ്റ് യുക്തിയിലൂടെ സാധിക്കുന്നു. അപ്പോഴാണ് എസ്.എന്‍.ഡിപിയും കൌമുദിയും ഈ രീതിയില്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മുസ്ലിം വിരുദ്ധമായ കാലാപങ്ങളില്‍ ദലിതരടക്കമുള്ളവര്‍ പങ്കെടുക്കുന്നതിന്റെ യുക്തി വ്യാപകമായ മേല്‍ക്കോയ്മ പ്രചരണങ്ങളിലൂടെയാണ്. ലൌ ജിഹാദ്, ദലിത് തീവ്രവാദം, ഭീകരവേട്ട തുടങ്ങിയ പദാവലിയിലൂടെ ചില പ്രത്യേക സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ വിഘടിതമായി നില്‍ക്കുന്ന ഹിന്ദു ഏകാത്മകത ശക്തിയായി നിലനില്‍ക്കുന്നു. ഇസ്ലാമിക തീവ്രവാദം എന്ന് എസ്.എന്‍.ഡി.പി നേതാക്കള്‍ പറയുമ്പോള്‍ സവര്‍ണമൂല്യങ്ങളുടെ പ്രചാരകരായിട്ടാണ് അവര്‍ മാറുന്നത്. ഇന്ത്യന്‍ ദേശീയതയുടെ ഭാവന സവര്‍ണവും ഇന്ത്യന്‍ നാഷന്‍ വിഭാവന ചെയ്യുന്ന മതം ഹിന്ദുമതവുമാണ്. ദേശീയതയുടെ ശക്തമായ നിര്‍മ്മിതിക്കുവേണ്ടി സവര്‍ണ്ണതയെ ശക്തിപെടുത്തുകയും സവര്‍ണമല്ലാത്തതിനെ അന്യവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ സോഷ്യല്‍ ഇമാജിനറിയില്‍ മുസ്ലിംകളെയും ദലിതരെയും രൂപപ്പെടുത്തുന്ന രീതി ഭീതിദായകവും ദേശവിരുദ്ധവുമായിട്ടായിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ലിബറലിസത്തിന്റെയും സോഷ്യലിസത്തിന്റെയും കട്ടിയായ പാരമ്പ്യരങ്ങള്‍ അവകാശപ്പെടുന്നവരും ഈ വിശകലനരീതിയില്‍ നിന്ന് പുറത്ത് കടക്കുന്നവരല്ല. 1989ലെ മണ്ഡല്‍ വിരുദ്ധ പ്രതിവിപ്ളവം നടത്തിയത് ലിബറിസ്റുകളും സോഷ്യലിസ്റുകളുമായിരുന്നു സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബിപിന്‍ ചന്ദ്ര മാര്‍ക്സിറ്റ് ചരിത്രകാരന്‍ കൂടിയാണ്. ഇന്ത്യയിലെ അക്കാദമിക് തലങ്ങളില്‍ റഫറന്‍സുകളായ ചരിത്രവിശകലനങ്ങള്‍ പാഠപുസ്തകങ്ങള്‍ സ്വാതന്ത്യ്ര സമര ചരിത്രം തുടങ്ങിയവയെല്ലാം മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അണിച്ചേര്‍ന്ന ബുദ്ധി ജീവികള്‍ എഴുതിയതായിരുന്നു. കോളോണിയല്‍ വ്യവഹാരത്തിന്റെ ചിന്തപദ്ധതികള്‍ക്കെതിരെ ഇവിടെ വികസിച്ചുവന്നത് സവര്‍ണചിന്താപദ്ധതികളാണ് അവ എഴുതപ്പെട്ടത് ലിബറല്‍, സോഷ്യല്‍ പരിപ്രേക്ഷത്തിലൂടെയാണെങ്കിലും പിന്താങ്ങുന്നത് ബ്രാഹ്മണിക്കല്‍ അധീശത്വത്തെയാണ് ഇന്ത്യയില്‍ രൂപം കൊണ്ട കൊളോണിയല്‍ വിരുദ്ധത അതിനുശേഷം വികസിച്ചുവന്ന ഇന്ത്യന്‍ മതേതരത്വം എന്നിവ കൈയടക്കി വെച്ചിരിക്കുന്നത് ഈ ബ്രാഹ്മണിക്കല്‍ അധീശത്വത്തെ ഊട്ടിയുറപ്പിക്കാനാണ്. സോഷ്യലിസ്റ് ചരിത്രകാരന്മാര്‍ എഴുത്തുക്കാര്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സവര്‍ണോന്മുഖമായ രാഷ്ട്രീയ പൊതുബോധത്തോട് രഹസ്യമായ ധാരണകള്‍ഉണ്ടാക്കിയവരാണ് ആയിരിക്കും. അത് അഴിഞ്ഞുവീണ സന്ദര്‍ഭമായിരുന്നു മണ്ഡല്‍ പ്രക്ഷോഭങ്ങളുടെ കാലയളവ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഈ സമയത്ത് തങ്ങളുടെ കൊഴിഞ്ഞുവീണ മുഖമൂടികള്‍ നേരെയാക്കാനുള്ള ശ്രമം സോഷ്യലിസ്റ് ചരിത്രകാരന്മാരില്‍നിന്നും ഉണ്ടായിരുന്നു. ബാബരി തകര്‍ച്ചക്കും മറ്റൊരു ക്ഷേത്രനിര്‍മ്മാണത്തിനും ധാരാളം ആളുക്കള്‍ക്ക് പങ്കാളിയാവാന്‍ സാധിച്ചത് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത പൊതുസമ്മതവും ബോധ്യവുമായിരുന്നു. ഇവിടെ നിലനില്‍ക്കുന്ന ഉപരിപ്ളവമായ സൌഹാര്‍ദ്ദങ്ങള്‍ക്കുപോലും മാരകമായ ക്ഷതമേല്‍ക്കുന്ന സ്ഫോടനങ്ങള്‍ക്ക് പാകമായ ഒരു ഭൂമി സൃഷ്ടിച്ചെടുക്കുന്നതില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ലൌ ജിഹാദിലൂടെയും ദലിത് തീവ്രവാദത്തിലൂടെയും ബോധപൂര്‍വ്വമായ നിര്‍മ്മാണങ്ങളാണ് ബ്രാഹ്മാണിധിപത്യം നിലനില്‍ക്കാന്‍ വേണ്ടി നിലകൊള്ളുന്നത്. വളരെയാദൃച്ഛികമായ മാറ്റങ്ങളല്ല ഇവയിലൂടെ ഉടലെടുക്കുന്നത്. മുസ്ലിം കീഴാള ചരിത്രത്തിന് ഇടപക്ഷ ചരിത്രത്തിലും വളരെ ഹിംസാത്മകമായിട്ടാണ് ചിത്രീകരിക്കുന്നത്. സവര്‍ണോന്മുഖമായ സോഷ്യല്‍ ഇമാജിനറിയില്‍ ഇസ്ലാമിക വിരുദ്ധത കുടികൊള്ളുന്നുണ്ട്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ അതിനു പിന്നില്‍ ഉണ്ട്. പുരോഗമന രാഷ്ട്രീയം, പുരോഗമ സാഹിത്യം ,പുരോഗമന കല തുടങ്ങിയ സോഷ്യലിസ്റ് യുക്തിയിലും മുസ്ലിം/ദലിത് വിരുദ്ധമായ മൂല്യങ്ങള്‍ പ്രസരണം ചെയ്യപ്പെടുന്നുണ്ട്. ലൌ ജിഹാദ് ദലിത് തീവ്രവാദം,ഭീകരവേട്ട തുടങ്ങിയ നിര്‍മ്മിതികളില്‍ ഇടതുപക്ഷവും ഏകപക്ഷീയമായി കക്ഷിചേരുന്നത് ഈ പൊതുബോധത്തില്‍നിന്ന് ചരിത്രപരമായി മാറാന്‍ സാധിക്കാത്തതുകൊണ്ടാണ്. വര്‍ക്കലയിലെ കൊലപാതകക്കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ദലിത് യുവാക്കളെ പോലീസ്(രാഷ്ട്രം) കൈകാര്യം ചെയ്യുന്ന രീതി മൃഗീയമായിരുന്നു. ഓംപ്രകാശിനെ പോലീസ് അറസ്റ് ചെയ്തത് മാന്യമായ രീതിയിലാണ് ഈ 'മാന്യത' ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്നത് പ്രത്യേക ജാതിക്കാര്‍ക്ക് മാത്രമാണ്.
പെരുമാറ്റരീതികളാണ് വെളുപ്പിന്റെ അധികാര ചിഹ്നങ്ങള്‍ പുലര്‍ത്തുന്നത്. കറുത്ത ടീ ഷര്‍ട്ട് ധരിക്കുന്നതന്നെ ദലിത് ഹൂമന്‍ റൈറ്റസ് മൂവ്മെന്റ്( ഡി.എച്ച്.ആര്‍.എം) പേരിലുള്ള ഒരു കുറ്റമാകുന്നത് അതുകൊണ്ടാണ് പാലിഭാഷ സംസാരിക്കുന്നു, ആണും പെണ്ണും ലിംഗഭേദമില്ലാതെ ഒരു വസ്ത്രം ധരിക്കുന്നു തുടങ്ങിയവയാണ് മറ്റു പാപങ്ങള്‍. പുരോഗമന ബോധം എങ്ങനെവെന്നത് സവര്‍ണവത്കരിക്കപ്പെട്ടത് എന്നതിന് ഒരു ഉദാഹരണമാണ് ജീന്‍സുംടീ ഷര്‍ട്ടും ധരിക്കാന്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ അനുവദിക്കുകയുള്ളൂ. എന്നതാണ് ഇതിന്റെ മറുഭാഷ്യം. ഗാന്ധി, ശ്രീ നാരായണഗുരു എന്നിവരെ വിമര്‍ശിക്കുന്നുവെന്നും ഇവരുടെ പേരില്‍ അറസ്റ് രേഖപ്പെടുത്താന്‍ ന്യായമായി പറഞ്ഞിരിക്കുന്നു. വിമര്‍ശനാധീതമായ സമഗ്രാധിപത്യയുക്തി(സ്റാലിനിസ്റ് രീതി) ഇവിടെ ഉപയോഗിക്കപ്പെടുന്നതും പ്രത്യേകവിഭാഗത്തിന് വേണ്ടിയാണ്. വിമര്‍ശനാധികാരം ആര്‍ക്കാണുള്ളതെന്ന ഭീകരമായ ചോദ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു.ചോദ്യംചെയ്യാനും വിമര്‍ശിക്കാനുമല്ല അനുസരിക്കാനും അടിമവേലചെയ്യുവാനുമാണ് നിങ്ങള്‍ക്ക് ആവേണ്ടത് എന്ന ജാതിയുക്തിയിലൂടെയാണ് ഇതിനെ ഭരണകൂടം കൈ കാര്യം ചെയ്യുന്നത്. ഭരണകൂടം ഉപയോഗിക്കുന്ന നെഗറ്റീവ് മിലിന്റന്‍സി(ചെങ്ങറ, മുത്തങ്ങ......) പോലും സാധൂകരിക്കുന്നത് ഈ കാഴ്ചപാടിലൂടെയാണ്. ഭരണകൂടഉപാധികളെയും സാമൂഹിക ഭാവനകളെയും കൈയടക്കിവെച്ചിട്ടുള്ള അധീശത്വ പ്രവണതകളെ ക്രിയാത്മകമായി പ്രതിരോധിക്കുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം.

തയ്യാറാക്കിയത്: ശിഹാബ് പൂക്കോട്ടുര്‍
വെശവമയുസൃശീെ@ഴാമശഹ.രീാ
(സമദ് കുന്നക്കാവ് എഡിറ്റ് ചെയ്ത് പ്രതീക്ഷാ ബുക്സ് പുറത്തിറക്കുന്ന 'അപരവല്‍ക്കരണത്തിന്റെ മതവും ജാതിയും' എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment