Friday, January 15, 2010

ഡോ. ബിനായക് സെന്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇര




ജനകീയ സമരങ്ങള്‍ക്കെതിരെയുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇരയാണ് ഡോ. ബിനായക് സെന്‍. ഇന്ത്യയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും ആരോഗ്യപ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യവുമാണ് ബിനായക് സെന്‍. 2007 മെയ് 14നാണ് അറസ്റ് അദ്ദേഹത്തെ ചെയ്യുന്നത്. അവകാശ നിഷേധത്തിന്റെ രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പീപ്പ്ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (ജഡഇഘ)ന്റെ ദേശീയ ഉപാദ്ധ്യക്ഷനും ചത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം. ലോകാരോഗ്യ സംഘടനയുടെ പത്താമത് ജോനാഥന്‍മന്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് ബിനായക് സെന്‍. സൌത്ത് ഏഷ്യയില്‍ ആദ്യമായി ആരോഗ്യപ്രവര്‍ത്തനത്തിന് ജോനാഥന്‍ അവാര്‍ഡ് നേടിയതും ഇദ്ദേഹമാണ്. ചത്തീസ്ഗഢ് സ്പെഷല്‍ സെക്യൂരിറ്റി ആക്റ്റ് (ഇടടഅ) പ്രകാരമാണ് സെന്നിനെ ഭരണകൂടം അറസ്റ് ചെയ്തത്. ആദിവാസി ഗോത്ര വിഭാഗങ്ങല്‍ക്കിടയില്‍ സെന്നും ഭാര്യയും കൂടെച്ചേര്‍ന്ന് മുക്തി ശഹീദ് ഹോസ്പിറ്റല്‍ നടത്തി വരികയായിരുന്നു. ശിശു രോഗവിദഗ്ദ്ധനായ ഡോ. സെന്‍ മനുഷ്യവകാശ പ്രവര്‍ത്തകനാണ്. ധര്‍മ്മാശുപത്രി കെട്ടിപടുത്തതും സൌജന്യ ക്ളിനിക് നടത്തിയും ജൈവകൃഷി സംഘടിപ്പിച്ചും സേവനം നടത്തിപ്പോന്ന അദ്ദേഹം നക്സല്‍ വേട്ടയുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ പുറത്തറിയിച്ചതോടെയാണ് അധികൃതരുടെ കണ്ണിലെ കരടായി മനുഷ്യ വേട്ടക്കായി ഉണ്ടാക്കിയ 'സല്‍വാജൂദൂം' എന്ന സംഘടനയെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരാനും അദ്ദേഹം മുന്‍കയ്യെടുത്തു. ഈ കുറ്റത്തിനാണ് അദ്ദേഹത്തെ നക്സലാക്കി അറസ്റ് ചെയ്തത്.
ഇന്ത്യന്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സ് (കടടഅ)യുടെ അവാര്‍ഡ് നല്‍കിക്കൊണ്ട് ചത്തീസ്ഗഢ് മുഖ്യമന്ത്രി 'ഇന്ത്യയുടെയും ചത്തീസ്ഗഢിന്റെയും അഭിമാനം' എന്ന് അഭിനന്ദിച്ച അതേ ഭരണാധികാരി ബിനായക് സെന്നിനെ രാജ്യത്തിന്റെ അപമാനവും ദേശദ്രോഹിയും ഭീകരവാദിയുമാക്കി മുദ്രയടിച്ചു. ലോകം മുഴുക്കെയുള്ള പ്രതിഷേധം വകവെക്കാതെ ക്രൂരമായ നീതിനിഷേധം തുടര്‍ന്നുകൊണ്ടിരുന്നു.
2007 മെയ് 14ന് അറസ്റ് ചെയ്തയുടനെ ആനംസ്റി ഇന്റര്‍ നാഷ്ണല്‍ സെന്നിനെ മോചിപ്പിക്കാന്‍ ചത്തീസ്ഗഢ് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. മെയ് 19ന് സെന്നിന്റെ വീട് സെര്‍ച്ച് ചെയ്തപ്പോള്‍ തെളിവുകളൊന്നും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് പോലീസ് ഉദ്യേഗസ്ഥര്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയിം നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ മെയ് 22ന് റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുപ്രിംകോടതി അപ്പീല്‍ തള്ളുകയും ചെയ്തതോടെ അദ്ദേഹം ജയില്‍വാസിയാവുകയും ചെയ്തു. നോംചോംസ്കി, അരുന്ധതിറോയ് തുടങ്ങിയ പ്രമുഖരായ മനുഷ്യവകാശ പ്രവര്‍ത്തകരുടെ രൂക്ഷമായ എതിര്‍പ്പുകള്‍ പോലും വകവെക്കാതെ സെന്നിനെ ജയിലിലടക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത് കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ വന്‍ സമ്മര്‍ദ്ദങ്ങളായിരുന്നു. ആദിവാസികളെ ഉപയോഗിച്ച് നക്സലുകള്‍ക്കെതിരെ സേനയുണ്ടാക്കി ഇരകള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന അധികാര വ്യവസ്ഥയുടെ സ്ഥിരം കലോല്‍സവത്തിനെതിരെ ശക്തമായി സെന്‍ ശബ്ദിച്ചതോടു കൂടിയാണ് അദ്ദേഹത്തെ കൂട്ടിലടക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. മാവോയിസ്റുകളോട് ബന്ധമുണ്ടെന്നും. ആദിവാസികളെ മാവോയിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്റാണെന്നും പ്രചരിപ്പിച്ച് കൊണ്ടായിരുന്നു ഈ കിരാതമായ നടപടി. പ്രശസ്തനായ പ്രത്രപ്രവര്‍ത്തകന്‍ പി.സായ്നാഥ് ലീഡിംഗ് എന്‍കൌണ്ടര്‍ എന്നാണ് സെന്നിന്റെ അറസ്റിനെ വിശേഷിപ്പിച്ചത്. ഭരണക്കൂടത്തിന്റെ നിശബ്ദമായ അടിയന്തരാവസ്ഥയുടെ ഇരയാണ് ഡോ: സെന്‍ ലോകമുഴവന്‍ അറിയപ്പെടുന്ന എട്ടോളം രാഷ്ട്രങ്ങളില്‍ നിന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മനുഷ്യാവകാശപ്രവര്‍ത്തകനെ വളരെ രാഘവത്തോടെ നെഞ്ചത്ത് വിലങ്ങുവെക്കാമെങ്കില്‍ മനുഷ്യാവകാശ പോരാട്ടങ്ങളോടുള്ള അധികാരത്തിന്റെ അടങ്ങാത്ത അമര്‍ശമാണ് പ്രകടമാകുന്നത്. ഓരോ അധികാര കേന്ദ്രത്തിനും രാഷ്ട്രീയ പാര്‍ട്ടികളും സൈലന്‍ന്റ് എമര്‍ജന്‍സികളുണ്ട്. പാര്‍ട്ടി ആധിപത്യ പദേശങ്ങളും അധികാര വ്യവസ്ഥിതികളും തങ്ങളുടേതല്ലാത്ത പ്രതിനിധാനങ്ങളോട് പെരുമാറുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനത്തിന്റെ ഉദാഹരണങ്ങള്‍ അപവാദങ്ങളല്ലാതായി തീര്‍ന്നിരിക്കുന്നു. അന്ധമായ വികസനനയങ്ങളോടുള്ള മറു ശബ്ദങ്ങളെ കൊട്ടിയടക്കുക എന്നത് വ്യവസായ ഭീമന്‍മാരുടെ ലക്ഷ്യമായി തീരുന്നതോടെ ഗവണ്‍മെന്റിനെ സ്വാധീനിക്കുകയും ഇത്തരം ഭരണകൂട സഹായമുള്ള നാടകങ്ങള്‍ നിരവധി അരങ്ങേറുകയും ചെയ്യുന്നു. ഇന്ത്യയിലെ വിവിധ ദേശങ്ങളിലെ വ്യവസായ ഭീകരതയുടെ അജണ്ടകള്‍ക്ക് നിലമൊരുക്കിക്കൊടുക്കുക എന്ന കരാറുകാരുടെ ജോലിയാണ് നമ്മുടെ മിക്ക ഭരണാധികാരികളും ചെയ്ത് കൊണ്ടിരിക്കുന്നത്. ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും ഇത്തരം കൂട്ടുകെട്ടുകളുടെ ആത്യന്തിക ഫലമായി രൂപപ്പെടുന്നതാണ്. കമ്പോളത്തില്‍ മതവും ജാതിയും വേദവുമൊന്നും വിഘാതങ്ങളൊന്നും വരുണ്‍ഗാന്ധിയും ബിനായക് സെനും ഒരു ഭൂമിയും രണ്ട് നിയമവും എന്ന രാജാധിപത്യത്തിന്റെ ജനതിപത്യ വ്യവഹാരങ്ങളുടെ വിവേചനങ്ങളാകുന്നു. ഒരാള്‍ക്ക് ജാമ്യവും മറ്റൊരാള്‍ക്ക് തടവറയും ഒരുക്കുന്നത് പൊതുവില്‍ ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രങ്ങളാണ് ഉണ്ടാക്കുന്നത്.
ജനാധിപത്യത്തിനെതിരെ കാഹളമൂതാന്‍ പ്രേരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍മാരോടും ഭരണ കൂടത്തോടും കാണിക്കുന്ന മൃദുവായ ഔദാര്യം പോലും വിനാശമായി തീരുമെന്ന പതിഞ്ഞ സൂചനകളും ഇതിലടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും അവതരിപ്പിക്കാനും ഞങ്ങളുണ്ടെന്ന പാരമ്പര്യ പാര്‍ട്ടികളുടെ ധാര്‍ഷ്ട്യവും ഇതിനു പിന്നില്‍ കൊത്താന്‍ പാകത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. സത്യസന്ധമായ പോരാട്ടങ്ങളോട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന അലംഭാവം ഞെട്ടിപ്പിക്കുന്നതാണ്. ചെങ്ങറയും നന്ദിഗ്രാമും പ്ളാച്ചിമടയും റായ്പൂരും അടിസ്ഥാന വര്‍ഗത്തിന്റെ ശേഷിപ്പുകള്‍ മുഴച്ച് നില്‍ക്കുന്ന പ്രദേശങ്ങളാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ജനകീയമായ ഒരു ഇടത്തില്‍പോലും ഇത് ചര്‍ച്ചയാകാതിരിക്കാന്‍ ഇവര്‍ കാണിക്കുന്ന വൈഭവം അസാമാന്യമാണ്. അവകാശ നിഷേധങ്ങള്‍ക്കെതിരെ പോര്‍വിളി നടത്തുന്നവരുടെ നേര്‍ക്ക് പല്ലിളിക്കുന്ന അത്യന്തം പ്രകോപനപരമായ ഒരു നടപടിയാണ് സെന്നിന്റെ അറസ്റും ജയില്‍വാസവും. മുഴുവന്‍ മനുഷ്യവകാശ പ്രവര്‍ത്തകരുടെയും കരളലിയിപ്പിക്കുന്ന ഈ നടപടി ഒരു പ്രതീകം മാത്രമാണ്. അധികാരത്തോടും മുഖ്യരാഷ്ട്രീയ പാര്‍ട്ടികളോടും രാജിയാവാന്‍ തയ്യാറാകാത്ത മുഴുവന്‍ ആക്റ്റിവിസവും ലേബല്‍ ചെയ്യപ്പെടുമെന്ന അന്ത്യശാസനം കോടതികള്‍ ഇടപെട്ടിട്ടുപോലും ഡോ സെന്നിന് ആവശ്യമായ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. അമിത രക്ത സമ്മര്‍ദ്ധം അനുഭവിക്കുന്ന അദ്ദേഹത്തിന് ഹൃദ്രോഗ സാധ്യതയും ഈയിടെ കണ്ടു. വൈദ്യസഹായത്തിനായി കോടതിയെ സമീപിച്ചു. ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നിര്‍ദേശിച്ചെങ്കിലും പോലീസ് വൈദ്യസഹായം തടയുകയായിരുന്നു. വെല്ലൂര്‍ സി.എം.സിയില്‍ അയക്കണമെന്ന് നിര്‍ദേശം ജയില്‍ അതികൃതര്‍ നിരസിച്ചു. വിചാരണ തടവുകാര്‍ക്ക് ചികിത്സ സ്ഥലം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രമുണ്ടെന്ന നിയമത്തിന്റെ ആനുകൂല്യം പോലും അദ്ദേഹത്തിന് ലഭിച്ചില്ല. ജയില്‍ അധികൃതര്‍ റായ്പൂര്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും ചത്തീസ്ഗഢില്‍ ഒരിടത്തും ജീവന്‍ സുരക്ഷിതമാകില്ലതെന്നിനാല്‍ ബിനായ്ക് സെന്‍ അത് നിഷേധിച്ചു. അവകാശ നിഷേധത്തിന്റെ ഗ്വോണ്ടാനാമോകള്‍ അടച്ച് പൂട്ടി ജനായത്ത സമരങ്ങളുടെ കൂടെ നില്‍ക്കാന്‍ ഭരണകൂടങ്ങളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവണം. കേരളത്തിലെ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും, മെഡിക്കല്‍ കോളേജുകളിലും വിപുലമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്.ഐ.ഒ ഉദ്ദേശ്യക്കുന്നു. ക്രൂരമായ ഭരണകൂട ഭീകരതയുടെ നെഞ്ചിടിപ്പിന് ഈ സമരങ്ങള്‍ ഒരു താങ്ങാകുമെന്ന് ഈ ആദര്‍ശ വിദ്യാര്‍ഥി പ്രസ്ഥാനം വിശ്വസിക്കുന്നു.

No comments:

Post a Comment