
മലബാറിലെ ഏത് റോഡുകളിലൂടെ സഞ്ചരിച്ചാലും അറേബ്യന്‍ വിഭവമായ ബ്രോസ്റും, അല്‍ഫാമും നിരത്തിലെ ഹോട്ടലുകളില്‍ വെണ്ടക്ക നിരത്തിയതായി കാണാം. പിന്നെ മറ്റൊരു അറേബ്യന്‍ വിഭവമായ സലഫി സദസ്സുകളും. വലിയ താടിയും ചെറിയ സദസ്സുകളുമായി കേരളത്തിന്റെ തെരുവുകളില്‍ സലഫി ജിംഗലാലകള്‍! വിഷയം മതരാഷ്ട്രം തീവ്രവാദം വര്‍ഗ്ഗീയത, ഭീകരത തുടങ്ങി സമകാലിക രാഷ്ട്രീയ മാര്‍ക്കറ്റിലെ ചെലവ് കൂടിയ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്. ഗുജറാത്തും, ഒറീസ്സയും കത്തിയമര്‍ന്നപ്പോള്‍ കേരളത്തില്‍ ഘഇഉ ഷോയില്‍ തൌഹീദ് ഫുട്ബോള്‍ കളിച്ച് ഗോളടിച്ച് നടന്നവര്‍ മുഴുവന്‍ കൂട്ടലീവെടുത്തിരിക്കുന്നു. മൌദൂദി അപകടകാരിയാണ്.! ജമാഅത്തെ ഇസ്ലാമിയോ ആര്‍.എസ്.എസിനേക്കാള്‍ ഭീകരം.! പിളര്‍ന്ന് വളര്‍ന്ന് ആരാന്റെ നെഞ്ചകം പിളര്‍ക്കാന്‍ കോടാലിയുമെടുത്ത് കവാത്ത് നടത്തുന്നവര്‍ ആരുടെ അക്കൌണ്ടിലാണ് വരവ് വെക്കുന്നത്. നേരം വെളുത്താല്‍ ജമാഅത്ത് വിരുദ്ധ ലേഖനമെഴുതി കിട്ടിയ കാശ്കൊണ്ട് രാത്രി ബാറില്‍ കയറി മദ്യപിച്ച് അയല്‍ക്കാരെ തെറിവിളിക്കുന്ന പല ജീര്‍ണ്ണത അവതാരങ്ങളും തൌഹീദിന്റെ വേദിഒരുമിച്ച് കയ്യേറി. ഹമീദ്സാറും കാരശ്ശേരിമാഷും ആര്യാടന്‍ മമ്മദും ജമാഅത്തെഇസ്ലാമിയെ തെറിവിളിച്ചപ്പോള്‍ ഉച്ചത്തില്‍ തക്ബീര്‍ മുഴങ്ങി. ചങ്ങരകുളത്തെ അറബിക് കാര്‍ണിവലിന് ശേഷം മുതലകുളത്തൊരു ഫത്വ സമ്മേളനവും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശനം നിഷിദ്ധമാണ്!. സാമുദായിക രാഷ്ട്രീയത്തിന്റെ ഔദാര്യങ്ങള്‍ പിടിച്ച് വാങ്ങി സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവര്‍ ആര്‍ക്ക് വേണ്ടിയാണ് മുറവിളികൂട്ടുന്നത്. ഫ്രീഡംപരേഡില്‍ വലിയ താടിക്കാരുടെയും കുറിയ പാന്‍സുകാരുടെയും എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ജമാഅത്തിനെതിരെ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് കൈകൂമ്പിളിലെ വിരലകറ്റി വെള്ളം കുടിക്കുന്നത് പോലെയാണ്. അബ്ബാസ് മദനിയെപ്പോലുള്ള സലഫി ദാര്‍ശനികര്‍ പാര്‍ലമെന്റിരഷ്ട്രീയത്തില്‍ മത്സരിക്കുമ്പോള്‍ അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖിനെ പോലുള്ളവര്‍ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് വാചാലരാകുന്നു. സലഫികളുടെ അനിഷേധ്യനായ നേതാവ് നാസിറുദ്ധീന്‍ അല്‍ബാനി പുകഴ്ത്തിപറഞ്ഞ പുസ്തകം. ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദ്ധങ്ങള്‍ എന്ന മൌദൂദിയന്‍ കൃതിയാണ്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉദ്ധരണി ജിഹാദുകള്‍ നടത്തുന്നത് പ്രസ്തുത പുസ്തകത്തില്‍ നിന്നും.!
സലഫിസത്തിന്റെ ബഹുസ്വര നിഷേധവും വൈരുദ്ധ്യങ്ങളോടുള്ള നിതാന്ത സംഘര്‍ഷവും തീവ്രവാദത്തിന് വളരാന്‍പറ്റിയ മണ്ണാണ്. ഇന്ത്യയെപോലുള്ള ബഹുമത, ബഹുസംസ്കാര ധാരയില്‍ ശിര്‍ക്കും ബിദ്ത്തും ആരോപിച്ച് കയറി നിന്നവരാണ് സലഫികള്‍. മുസ്ലിം പാര്യമ്പര്യത്തോടുള്ള കലഹത്തോടൊപ്പം രാഷ്ട്രത്തിന്റെ പാരമ്പര്യങ്ങളെ മുഴുവന്‍ ശിര്‍ക്ക് എന്ന പദത്തിലൂടെ പരഭാഗത്ത് നിര്‍ത്തുകയും ചെയ്തു. ഭീകരവാദത്തിന്റെ അടിസ്ഥാനമായ സാംസ്കാരിക വിഘടനവാദം ആദര്‍ശമായി ആവാഹിച്ചവര്‍ അത്ര വേഗമൊന്നും മാര്‍ക്കറ്റ് പദാവലികളില്‍ നിന്നും രക്ഷപ്പെടുകയില്ല. സാക്ഷാല്‍ ഉസാമബിന്‍ലാദിന്‍ മുതല്‍ മശ്ഹൂദ് അസ്ഹര്‍ വരെയും അല്‍ഖ്വയ്ദയും ലക്ഷറെ ത്വയ്ബയും വഹാബി ആദര്‍ശ ധാരയെ പ്രതിനിധീകരിക്കുന്നവരാണ്. ഇതൊക്കെ മൈക്കിലൂടെ വിളിച്ച് പറഞ്ഞാല്‍ കേരളസലഫിസത്തിന്റെ നാടകോത്സവങ്ങള്‍ക്ക് തിരശ്ശീല വീഴും. ലോകസലഫിസത്തിന്റെ വിമോചന ക്ഷമതയും, രാഷ്ട്രീയ ഉള്‍ക്കരുത്തും ആദര്‍ശവിശാലതയും നദ്വത്തുല്‍ മുജാഹിദിന് അന്യമാണ്. ഷാര്‍ജയില്‍ നിന്ന് ലീവെടുത്ത് വരുന്നവര്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ സ്വാകാര്യ അജണ്ടയാണ് നിറവേറ്റുന്നത്. കേരളത്തില്‍ ഈയിടെ അറസ്റിലായ 'ഭീകരവാദികള്‍' മുഴുവന്‍ പരേഡ് നടത്തി വളര്‍ന്ന്വന്നത് ഖുര്‍ആനിക- മുഹമ്മദിയ അസംബ്ളിയില്‍ നിന്നാണ.് ത്രീവ്രവാദികളെ മതംമാറ്റി റിക്രൂട്ട്മെന്റ്നടത്തിയ തൊമ്മനം ഷാജി എന്ന രാഷ്ട്രീയ ഗുണ്ട മാസപ്പടി കൂടുതല്‍ വാങ്ങി മസില്‍ വീര്‍പ്പിച്ചത് ഹിറാസെന്ററില്‍ നിന്നല്ല കെ.പി.സി.സി ആസ്ഥാനത്ത് നിന്നാണ്. ജിഹാദും മുജാഹിദീനുമൊക്കെയാണ് ഐ.ബിക്ക് താത്പര്യം. സോളിഡാരിറ്റിയും ജമാഅത്തുമല്ല. പ്ളാച്ചിമടയിലെ ആദിവാസികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ്, അവര്‍ക്ക് സഹായം ചെയ്ത് കൊടുത്താല്‍ പുണ്യം കിട്ടുകയില്ല എന്ന ഫത്വയെക്കാള്‍ ഭീകരമൊന്നും മുംബൈ ആക്രമണത്തിനില്ല! പരസ്പരം കുഫുറും ശിര്‍ക്കും ആരോപിക്കുന്നതിന്റെ ഗൌരവത്തെക്കുറിച്ച് സലഫി മന്‍ഹജില്‍ വേണ്ടത്ര ചിന്തിക്കണ്ട എന്ന് തോന്നുന്നു. "ആരെങ്കിലും തന്റെ സഹോദരനെ കാഫിറെന്ന വിളിച്ചാല്‍ അവരില്‍ രണ്ടിലൊരാള്‍ കാഫിറായി തീരും'' എന്ന പ്രവാചക വചനത്തെ ധിക്കരിച്ച് ഖോജ രാജാവായ തമ്പുരാന്‍ മാത്രം ചെയ്യേണ്ട പ്രവര്‍ത്തനം ഏറ്റെടുത്തവര്‍ തൌഹീദിന്റെ ഏത് സെല്‍ഫിലാണ് ഇത് അടക്കിവെക്കുക. കുശുമ്പും കുനിഷ്ഠും ഖണ്ഡന മണ്ഡന മലിനീകരണങ്ങളുമാണ് ഗുഡ് ഇസ്ലാഹി ട്രാക്ക് എന്നതാണ് കേരള സലഫിസത്തിന്റെ അടിയാധാരം. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, സച്ചാര്‍ കമ്മിറ്റി അലീഗഡ് കാമ്പസ് തുടങ്ങിയെത്ര വിഷയങ്ങളാണ് സമുദായം മുഴുവന്‍ കൈകോര്‍ത്ത് പിടിച്ച് ഉയര്‍ത്തേണ്ടവ. അള്‍ട്രാ സെക്യൂലെരിസ്റുകളായ മുസ്ലിം നാമധാരികള്‍ പോലും ബഹിഷ്ക്കരിക്കപ്പെടുകയും, കുനിച്ച് നിര്‍ത്തി വെടിവെക്കപ്പെടുകയും താടിയും തൊപ്പിയും എ.കെ 47നേക്കാളും എഫ്16നേക്കാളും ഭീകര ചിഹ്നങ്ങളായി അവരോധിക്കപ്പടുകയും ചെയ്യുന്ന കാലത്ത് പരസ്പരം ചെളിവാരിയെറിയുന്നവര്‍ മിതമായി പറഞ്ഞാല്‍ ചരിത്രത്തിലെ ഉറ്റുകാരന്റെ വേഷത്തിലാണ് എന്നാണ് നദ്വത്തുല്‍ മുജാഹിദീന് ഗൈബിയായ വെളിപ്പെടുകളേക്കാള്‍ ഐ.ബി (ഇന്റലിജന്‍സ് ബ്യൂറോ)യായ വെളിപ്പാടുകള്‍ പ്രമാണമായി തീര്‍ന്നത്.! 'മുസ്ലിംകളെല്ലാവരും ഭീകരവാദികളല്ല, ഭീകരവാദികളെല്ലാ മുസ്ലിംകളാണ്' എന്ന സമാന്യ യുക്തിയില്‍ തെറിച്ച് നില്‍ക്കുന്ന ഭീഭത്സമായ അപകടം മുഴുവന്‍ സമുദായത്തിന്റെ നേര്‍ക്കുമാണ്. കണ്ണടച്ച് അല്പം പാല്കുടിക്കാമെന്ന് വെച്ചാല്‍ നഗ്നരാണെന്ന് സമുദായം മനസ്സിലാക്കും. സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ ഉള്ളടക്കങ്ങളോട് പുറം തിരിഞ്ഞ് പകിടകളിക്കാമെന്നത് ആത്മഹത്യാണ്. ചരിത്രത്തില്‍ ഖുതുബ്മീനാര്‍കണക്കെ സ്തംഭിച്ച് നില്‍ക്കേണ്ടിവരും. സമൂഹത്തിന്റെ ക്രിയാത്മകമായ രാഷ്ട്രീയ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങാന്‍ സന്നദ്ധരാവാതെ സ്വയം ദീപുകളായാല്‍ പുതിയ തലമുറ കോമാളികളെന്ന് നാമകരണം ചെയ്ത് 'ആദരിച്ചിരുത്തും'.
ഫലസ്ഥീനിലെ സ്വതന്ത്രസമര പോരാട്ടത്തെപോലും ഭീകരവാദമെന്നും ഹമാസ് ലോകത്തെ നമ്പര്‍ വണ്‍ ഭീകരപ്രസ്ഥാനമെന്നും പുലമ്പുന്നവര്‍ കേരളത്തില്‍ ആരുടെ പ്രതിധ്വനിയായിരുന്നവെന്ന് സമുദായം തിരിച്ചറിയും. ഇന്ത്യവിഭജനമെന്ന് എറ്റവും വലിയ വര്‍ഗ്ഗീയ, ഭീകരത യജ്ഞത്തില്‍ പങ്കാളികളായവര്‍ക്ക് വേണ്ടി കുഴലൂത്ത് മേളകള്‍ നടത്തുന്നവര്‍ അല്പം തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും. ഗാസയിലെ പട്ടിണി പാവങ്ങള്‍ക്ക് ആശ്വാസമേകാന്‍ ബക്കറ്റ് കളക്ഷന്‍ നടത്തിയപ്പോള്‍ കണ്ണുരുട്ടി തട്ടിത്തെറിപ്പിച്ചവര്‍ സമുദായത്തിന്റെ നെഞ്ചത്തേക്കാണ് കോടാലിയിറക്കിയത്. മരിച്ച് വീഴുന്നവന്റെ രക്തത്തില്‍ പോലും തൌഹീദും ശിര്‍ക്കും ഗവേഷണം നടത്തുന്നവര്‍ വര്‍ഗ്ഗീയ വാഗദത്തെക്കുറിച്ച് സ്റഡിക്ളാസ് നടത്തുന്നതാണ് സലഫിയാധിഷ്ടിത വൈരുദ്ധ്യവാദം!. ഇത് കേരളത്തിലെ ഒരു മാസ്ഹിസ്റീരിയ കൂടിയാണ്. രോഗം മൂര്‍ച്ചിക്കുന്നതിന് മുമ്പ് പാരസറ്റമോളില്‍ ഈ പനിയൊതുക്കിയില്ലെങ്കില്‍ കേരള സലഫിസം ഒരു ഡാര്‍വിന്‍ നിഘണ്ടുവിലെ പദമായിത്തീരും.

No comments:
Post a Comment